രണ്ടാമൂഴം- എം ടി – ദി റിബല്‍

എം ടി വാസുദേവന്‍ നായരുടെ എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ ആണ് അദ്ദേഹത്തിന്‍റെ വയലാര്‍ അവാര്‍ഡ് നേടിയ കൃതിയായ രണ്ടാമൂഴം വായിക്കുവാന്‍ സാധിച്ചത്. ജീവിതത്തില്‍ ആദ്യമായാണ്‌ ഒരു പുസ്തകം ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ക്കുന്നത്. വായനയ്ക്കും സ്വല്‍പ്പം പുനര്‍ വാനയക്കുമായി ആറു മണിക്കൂറുകളോളം എടുത്തു ! ഈ നോവലിന്‍റെ പൂര്‍ത്തീകരനതിനായി അദ്ദേഹമെടുത്തത് ആറു വര്‍ഷങ്ങലാണെന്ന് അറിഞ്ഞപ്പോള്‍ ഈ ആറു മണിക്കൂറുകള്‍ വെറും നിസാരമെന്നു തോന്നി.

പുതകങ്ങലോടുള്ള പ്രണയം വളരെ ചെറുപ്പത്തിലെ തുടങ്ങിയതാണ്‌. രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസ്സിലോ പഠിക്കുമ്പോള്‍. നാട്ടിലെ പബ്ലിക്‌ ലൈബ്രറിയില്‍ കുട്ടികളുടെ സെക്ഷന്‍ വായിച്ചു തീര്‍ത്ത സഹോദരങ്ങള്‍ക്ക്‌ മുന്‍പില്‍ ലൈബ്രേറിയന്‍ സമ്മാനിച്ച പുസ്തകങ്ങളായിരുന്നു രാമായണവും മഹാഭാരതവും. ചെറുപ്പത്തില്‍ വായിച്ച പുസ്തകങ്ങലെരെയും കനമുള്ള പുസ്തകങ്ങള്‍ ആയിരുന്നു. എല്ലാ ദിവസവും ഞങ്ങളുടെ ശല്യം ഉണ്ടാവാതിരിക്കാന്‍ ആയിരിക്കണം അവിടെയുള്ളതില്‍ തടിച്ച പുസ്തകങ്ങള്‍ തന്നെ താനുകൊണ്ടിരുന്നത്. എസ് കെ പൊറ്റക്കാട് സമ്പൂര്‍ണ എഡിഷന്‍, ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ എഡിഷന്‍, ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍, ടാര്‍സന്‍ സമ്പൂര്‍ണ കൃതികള്‍, ആയിരത്തിയൊന്നു രാവുകള്‍ അങ്ങനെ പലതും. ആ പ്രായത്തില്‍ മനസ്സിനെ ആകര്‍ഷിക്കുന്നത് ഫിക്ഷന്‍ ആയതിനാല്‍ ആവണം മഹാഭാരതമെന്നാല്‍ ഒരായിരം കഥകളായി, കഥാ ഓര്‍മകളായി മനസ്സില്‍ തങ്ങി നിന്നത്. മഹാഭാരതം എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഓര്‍മ്മ വന്നിരുന്നത് പാഞ്ചാലിക്കു വസ്ത്രം അയച്ചു കൊടുക്കുന്ന കൃഷ്ണനും, അര്‍ജുനന്റെ അരങ്ങേറ്റവും ഒക്കെയാവാന്‍ കാരണം ഇതാവാം. മാനുഷികമെന്ന നിലയ്ക്ക് നമുക്ക് അന്ഗീകരിക്കാവുന്ന പല സംഭവങ്ങള്‍ക്കും ദൈവികമായ മുന്‍ നിശ്ചയത്തിന്റെ പരിവേഷം നല്‍കുവാന്‍ തുന്നിച്ചേര്‍ത്ത പല കഥകളും മഹാഭാരതമെന്ന ഒറ്റതുണിയില്‍
തുന്നപ്പെട്ട വസ്ത്രം വെറുമൊരു കോമാളി വസ്ത്രമാക്കി മാറ്റിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം രണ്ടാമൂഴത്തില്‍ വായിക്കപ്പെടുന്ന മഹാഭാരതം Entirely different ആണ്. ഒരു കൃതി എന്ന നിലയ്ക്ക്. എം ടി വാസുദേവന്‍ നായര്‍ ഉപസംഹാരത്തില്‍ പറയുന്നത് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു.

” ആദ്യ വ്യാസന്‍ കൃഷ്ണദ്വയ്പായന്‍ ക്രോഡികരിച്ച കഥയുടെ ചട്ടക്കൂട്ടില്‍ വ്യത്യാസങ്ങളൊന്നും ഞാന്‍ വരുത്തിയിട്ടില്ല. സ്വാതന്ത്ര്യമെടുത്ത ഭാഗങ്ങള്‍ക്ക് ആധാരം അദ്ദേഹത്തിന്‍റെ നിശബ്ദങ്ങലാണ്. പിന്നീട് വരുന്നവര്‍ക്കായി വിട്ടുവച്ച അര്‍ത്ഥ പൂര്‍ണ്ണമായ നിശബ്ദതകള്‍. “ ഇവിടെയാണ് രണ്ടാമൂഴത്തിന്റെ യഥാര്‍ത്ഥ പ്രസക്തി. ഹിണ്ടുതത്തിന്റെ മൂലക്കല്ലായ മഹാഭാരതത്തിന്റെ ദൈവിക പരിവേഷത്തെ സമര്‍ത്ഥമായി ചോദ്യം ചെയയുകയാണിവിടെ. പക്ഷെ കഥാകാരന്‍ അത് സമര്‍ദ്ധിക്കുന്നില്ല അങ്ങനെ നോക്കിയാല്‍ രണ്ടാമൂഴം ഒരു സ്വയം വിമര്‍ശനമായും (ഹിന്ദു മതം) വ്യാഖ്യാനിക്കാം.

ലോകത്ത് ഇതുവരെ നടത്തപ്പെട്ട പുനര്‍ വായനാ കൃതികളില്‍ രണ്ടാമൂഴത്തെ ഏറ്റവും മുകളിലായി പ്രതിഷ്ടിക്കുന്നതും ഈ ആധികാരികതയും അതിന്‍റെ way of presentationഉമാണ്. രണ്ടാമൂഴം അര്‍ത്ഥ പൂര്‍ണ്ണമായ ഒരു പുനര്‍ വായനയാണ്. മഹാ ഭാരതത്തിന്റെ ദിവ്യ പരിവേഷത്തില്‍ എം ടി പാലിക്കുന്ന ഈ നിശബ്ദതയാണ് രണ്ടാമൂഴത്തെ അര്‍ത്ഥ പൂര്‍ണമാക്കുന്നത്. അര്‍ത്ഥതിനോപ്പം നില്‍ക്കുന്ന സാഹിത്യ ഭംഗി ഫിഫ്ത് മൌണ്ടന്‍ പോലെയുള്ള ബോറന്‍ പുനര്‍ വായനകളെ കാതങ്ങള്‍ പിന്നിലാക്കുന്നു.

ഉള്ളടക്കത്തിന്റെ വ്യാപ്തിയാലും കാമ്പിനാലും ‘ഇലിയഡ്‌’ഉം ‘ഷാനാമ’യും. മഹാഭാരതത്തിന് മുന്‍പില്‍ മുട്ട് മടക്കുമ്പോള്‍ യുദ്ധം ജയിച്ചിട്ടും ഒന്നും നേടാനാവാത്ത യുധിഷ്ടിരനെ തഴഞ്ഞു, യഥാര്‍ത്ഥ വീരനായ ഭീമസേനനെ നായക പദവിയിലേക്ക് കൊണ്ടുവന്ന, മഹാഭാരതത്തെ വെറും മാനുഷിക പരിവേഷത്തോടെ കണ്ട ആ ആര്‍ജവം ഇതുവരെ നടന്നിട്ടുള്ളതും ഇനി നടക്കുവാനിരികുന്നതുമായ് പുനര്‍ വായനകളില്‍ രണ്ടാമൂഴത്തിന്റെ സ്ഥാനം ഒരു റിയല്‍ ക്ലാസ്സിക്‌ എന്ന് വിളിക്കപ്പെടാന്‍ അര്‍ഹാമാക്കുന്നു.

രണ്ടാമൂഴം വായിച്ചപ്പോള്‍ തോന്നിയ കാര്യങ്ങള്‍ തുറന്നെഴുതിയാല്‍ അത് മത വിശ്വാസം നന്നായി തന്നെ മുറിപ്പെടുത്തും എന്നതിനാല്‍ അതിനെക്കുറിച്ച് തുറന്നെഴുതുന്നില്ല. അത് മാത്രമല്ല ആഴത്തിലുള്ള study
നടത്താതെ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയുമാല്ലാതതിനാല്‍ ഇവിടെ നിര്ത്തുന്നു . എന്തൊക്കെയാണെങ്കിലും രണ്ടാമൂഴമെന്നത് ഒരു റിയല്‍ ക്ലാസിക് തന്നെയാണ്. എം ടി ഒരു റിയല്‍ റിബല്‍ സാഹിത്യകാരനും !

Advertisements

ഒരു ചെറുകഥ- സ്വപ്നങ്ങളുടെ കൂട് തുറക്കുമ്പോള്‍

“എന്താണ് തന്‍റെ ഡ്രീം ?”
രണ്ടാം രാത്രിയില്‍ അവള്‍ സ്വല്പമോക്കെ സംസാരിച്ചു തുടങ്ങിയപ്പോള്‍ ആനന്ദ്‌ നീലിമയോട് ചോദിച്ചു. “പറയുന്നേ” അയാള്‍ വീണ്ടും നിര്‍ബന്ധിച്ചു. അയാളുടെ കണ്ണുകള്‍ ചുവരില്‍ തൂക്കിയിട്ടിരുന്ന തന്‍റെ ചിത്രങ്ങളിലേക്ക് വഴിമാറി. അയാളുടെ മുഖത്ത് അവളോടുള്ള പുച്ഛം സ്വല്‍പ്പം കടന്നുവന്നുവെങ്കിലും ആനന്ദ്‌ അത് പുറത്തു കാണിക്കാതെ ഉള്ളിലൊതുക്കി. ആ ചുവരിലുള്ള ചിത്രങ്ങള്‍ അയാളുടെ ജീവിത കഥയുടെ ഒരു ചെറിയ വെര്‍ഷന്‍ ആയിരുന്നു.

ആനന്ദ്‌ രാജ്- മലയാള സിനിമയിലെ ഏറ്റവും വിലയുള്ള എഴുത്തുകാരനും അഭിനയിതാവും. മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിത്വം. കരിയര്‍ അതിന്‍റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു അവളെ, കൊച്ചിയിലെ പ്രശസ്തമായ IT കമ്പനിയില്‍ ജോലി ചെയ്യുന്ന നീലിമയെ വിവാഹം കഴിച്ചത്.

അവളുടെ മുഖത്ത് ഒരു കൌതുകം വിടരുന്നത് അയാള്‍ ശ്രദ്ധിച്ചു.

” എനിക്ക് അങ്ങനെ പ്രത്യേക സ്വപ്‌നങ്ങള്‍ ഒന്നുമില്ല. ആഗ്രഹങ്ങള്‍ ചിലതുണ്ട്. ഒരു നല്ല കരിയര്‍, ഒരു നല്ല കുടുംബം….അങ്ങനെ ചില ആഗ്രഹങ്ങള്‍”

” ഇതൊക്കെ ജീവിതത്തില്‍  നോര്‍മല്‍ ആയി സംഭവിക്കുന്ന കാര്യങ്ങള്‍ അല്ലെ ? അതല്ലാതെ മറ്റെന്തെങ്കിലും ? ഒരു പുസ്തകമെഴുതുക  , ഒരു നല്ല സിനിമ നിര്‍മ്മിക്കുക  അങ്ങനെ എന്തെങ്കിലും ?”

Continue reading

ഒരു മഴയും ഒരു നദിയും പറഞ്ഞത്

“നീ മഴയാണ്. നിന്നില്‍ നനയാന്‍, നിന്നോടലിയാന്‍ ഇതാ ഞാന്‍. വരണ്ടുണങ്ങിയ മരുഭൂമിയായും, സമൃദ്ധമായ മലനിരയായും, സ്പര്‍ശനം കൊതിക്കുന്ന പുല്‍ നാമ്പുകളായും ഇതാ ഞാന്‍”…..

“സോറി മിസ്റ്റര്‍ ജോണ്‍സന്‍ ഒരു അബോര്‍ഷന്‍ അല്ലാതെ മറ്റു വഴികള്‍ ഞാന്‍ കാണുന്നില്ല”. ഡോക്ടറുടെ വാക്കുകള്‍ അയാളെ ചിന്തയില്‍ നിന്നും ഉണര്‍ത്തി. ഡോക്ടര്‍ മുറിയില്നിന്നുമിറങ്ങി. അന്നയില്‍ നിന്നും ഒരു നേര്‍ത്ത തേങ്ങല്‍ ഉയര്‍ന്നു. അയാള്‍ അന്നയുടെ കരങ്ങള്‍ സ്വന്തം കരങ്ങല്‍ക്കുള്ളിലാക്കി മുഖം കുനിച്ച് നിലത്തേക്ക് നോക്കിയിരുന്നു. ” നമ്മള്‍ എത്രനാള്‍ ഇങ്ങനെ ഭയന്ന് ജീവിക്കണം ? നീ തന്നെ പറയ്”. സ്വല്‍പ്പ സമയത്തെ നിശബ്ദതയ്ക്ക് ശേഷം ജോണ്‍ ചോദിച്ചു. അന്നയുടെ ഉത്തരം അഭിമുഖീകരിക്കാന്‍ ആവാതെ അയാള്‍ റൂമിനു പുറത്തേക്ക് നോക്കി. അന്നയുടെ തേങ്ങല്‍ ഒരു പൊട്ടിക്കരച്ചിലായി. ജോണ്‍ ഒരു പരാജിതനെപ്പോലെ തല കുനിച്ചു.  നിസ്സഹായാവസ്ഥ അയാളെ ഒരു കടുകുമണിയോളം ചെറുതാക്കി. ഒരിക്കല്‍ക്കൂടി അയാള്‍ അന്നയെ നോക്കി. കരയട്ടെ, മനസ്സിനെ ദിനം തോറും കാര്‍ന്നു തിന്നുന്ന ദുഖത്തിന് അല്‍പ്പമെങ്കിലും ശമനം ഈ കരച്ചിലിനു ഉണ്ടാക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍. അയാള്‍ പതിയെ മുറി വിട്ടു പുറത്തേക്ക് ഇറങ്ങി. റൂമിനു പുറത്തു നിന്ന അമ്മയെ അയാള്‍ നിസ്സഹായവസ്തയോടെ നോക്കി.

Continue reading

എന്‍റെ പ്രണയം അവിടെ തുടങ്ങുകയായിരുന്നു

-കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം-

രാമേട്ടന്റെ കടയില്‍നിന്നും ഓടി കോളേജ്ഇന്‍റെ മുന്‍പില്‍ വന്നപ്പോള്‍ ആശ്വാസം തോന്നി. പതിവുപോലെ ബസ്‌ പോയിട്ടില്ല. ആര്‍ട്സ്‌ അടുത്തതിനാല്‍ ആവണം ബസില്‍ കയറുവാന്‍ പതിവിലും അധികം കുട്ടികള്‍. ഈ തിരക്കിനിടയില്‍ വലിഞ്ഞു കയറിയാലും സീറ്റ്‌ ലഭിക്കുവാന്‍ സാധ്യതയില്ല. അതിന്നാല്‍ ഏറ്റവും ഒടുവില്‍ കയറുവാനായി മാറി നിന്നു. അപ്പോളാണ് അവള്‍ ഓടി വന്നത്. ഒരേ ക്ലാസ്സിലാണ് പടിക്കുന്നതെങ്കിലും ഞങ്ങള്‍ പിണങ്ങിയിട്ടു ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. നീണ്ട ഈ ഒരു വര്‍ഷത്തിനിടെ ഒരു തവണ പോലും ആ പിണക്കം തീര്‍ക്കുവാന്‍ ഞാനോ അവളോ ശ്രമിച്ചിരുന്നില്ല. പരസ്പരം ഒരക്ഷരം പോലും സംസാരിക്കാത്ത നീണ്ട ഒരു വര്‍ഷം.

Continue reading

എന്‍റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ !

ഫോട്ടോഗ്രാഫി എന്നത് വിശാലമായ ഒരു സമുദ്രമാണ് . വന്‍ സ്രാവുകള്‍ മുതല്‍ പരല്‍ മീനുകള്‍ വരെ നീന്തി തുടിക്കുന്ന സ്ഥലം. സാധാരണക്കാര്‍ അത്രയ്ക്കൊന്നും കടന്നുവരാതിരുന്ന ഈ മേഖലയെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ പങ്കു വഹിച്ച പ്രധാന ഘടകങ്ങളാണ് ഫോട്ടോ ഷെയര്‍ഇങ്ങ് വെബ്സൈറ്റ്കളും സോഷ്യല്‍ മീഡിയയും.

ഇതിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും പറഞ്ഞു ബോര്‍ അടിപ്പിക്കാന്‍ ഞാന്‍ ഒരുമ്പെടുന്നില്ല. എന്‍റെ അനുഭവത്തിലേക്ക് കടക്കാം. ഫോട്ടോഗ്രാഫിയോടുള്ള എന്‍റെ താത്പര്യം തുടങ്ങുന്നത് എന്‍റെ അങ്കിള്‍ന്‍റെ ക്യാമറയില്‍ നിന്നാണ്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ആയതിനാല്‍ ഹൈ ഏന്‍ഡ് ക്യാമറ ആണ് അങ്കിള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഉപയോഗിക്കുന്നത് കാനോന്‍ 5D. ഒരു  തവണ എടുത്തു പണി പഠിക്കുന്നതിനിടയില്‍ അതില്‍ ഉണ്ടായിരുന്ന എല്ലാ പടങ്ങളും  ഡിലീറ്റ് ആയതിനാല്‍ ഇപ്പോള്‍ ഒന്ന് തൊടാന്‍ പോലും സമ്മതിക്കില്ല ! 😦

അങ്ങനെ ദിവസങ്ങള്‍ കടന്നു പോകുന്നതിനിടയില്‍ ആണ് ഒരു പുതിയ മൊബൈല്‍ എടുത്തത്‌. LG Optimous ME (LG P350). Budget Android Phone. വില 8,000 രൂപ. ഒരു സ്മാര്‍ട്ട് ഫോണ്‍ വേണം എന്ന ആഗ്രഹവും അതെ സമയം അധികം രൂപ മുടക്കാന്‍ താത്പര്യം ഇല്ലാതെ ഇരിക്കുകയും ചെയ്യുന്നവര്‍ക്ക് പറ്റിയ ഫോണ്‍. വെറും 3MP ക്യാമറ. 2048 x 1536 മാക്സിമം resolution.

എന്‍റെ അമ്മവീടിന്റെ അടുത്ത് ഒരു പുഞ്ച പാടമുണ്ട്. സന്ധ്യ നേരം അവിടെ പോയി ഇരുന്നാല്‍ സമയം പോവുന്നത് അറിയുകയേ ഇല്ല. ഇപ്പോഴും വീശിക്കൊണ്ടിരിക്കുന്ന നേര്‍ത്ത കാറ്റ്, നൂറു കണക്കിന് പക്ഷികള്‍. നീണ്ടു കിടക്കുന്ന പാടങ്ങള്‍ അതിലുപരി അസ്തമയ സൂര്യന്റെ നിറ ഭേദങ്ങള്‍ …….ആ സ്വര്‍ഗത്തിന്റെ ചില അംശങ്ങള്‍ പകര്‍ത്താന്‍ ഒരു മൊബൈല്‍ ക്യാമറയുടെ പരിധിയില്‍ നിന്ന്  ഞാന്‍ ഒരു ചെറിയ ശ്രമം നടത്തി നോക്കി ….ഏതാനും ചില ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു .

nellu photos

Continue reading

ഫേസ്ബുക്ക് പഴഞ്ചൊല്ലുകള്‍

ഫേസ്ബുക്ക് എന്ന വലിയ ലോകത്തെ ചെറിയ പഴഞ്ചൊല്ലുകളുടെ ഒരു ചെറിയ കളക്ഷന്‍ , ഇതില്‍ ഒട്ടുമുക്കാല്‍ പഴഞ്ചൊല്ലും ലഭിച്ചത് വാരിക്കുഴി എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നുമാണ് ……..varikuzhi@groups.facebook.com ഒരൊറ്റ പോസ്റ്റില്‍ ആണ് ഇത്രയധികം പഴഞ്ചൊല്ലുകള്‍ ലഭിച്ചത് ………..മലയാളം സംസാരിക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഏറ്റവും പൊളപ്പന്‍ , അതാണ്‌ വാരിക്കുഴി

“കയ്യില്‍ നിന്ന് പോയ കല്ലും വായില്‍ നിന്ന് പോയ വാക്കും തിരിച്ചു പിടിക്കാന്‍ പറ്റില്ല….ബുട്ട്…….
ഇട്ട ലൈക്‌ തിരിച്ചെടുക്കാം.”

പോസ്റ്റ്‌ നന്നായാല്‍ ലൈക്ക് വേണ്ട

പോസ്റ്റില്‍ ഗും ഉണ്ടെങ്കില്‍ ലയിക് അങ്ങ് ഗള്‍ഫില്‍ നിന്നും വരും

മുറ്റത്തെ അഡ്മിനു വിലയില്ല

അല്പന് connection കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും പോസ്റ്റ്‌ ഇടും

പോസ്റ്റും ചാരി നിന്നവന്‍ ലയിക്കും കൊണ്ട് പോയി..

ലൈക്‌ , കൊടുത്താല്‍ കൊല്ലത്തും കിട്ടും..

ചാറ്റ് ചെയ്താലും അളന്നെ ചെയ്യാവൂ

പെണ്ണ് പോസ്റ്റുന്നത് കണ്ടു ആണ് പോസ്ടരുത്

സമ്പത്ത് കാലത്ത് പോസ്റ്റ്‌  പത്തു ഇട്ടാല്‍ ആപത്തു കാലത്ത് ലൈക്‌ പത്തു കിട്ടും

അന്യന്‍റെ പോസ്റ്റ്‌ കണ്ടു മോഹിക്കരുത്

സക്കര്‍ബര്‍ഗിനെ പോസ്റ്റ്‌ ഇടാന്‍ പഠിപ്പിക്കരുത്

Continue reading