ഗുണം മെച്ചം ….വില തുച്ചം !

ഇപ്പോഴത്തെ അമേരിക്കന്‍ സാമ്പത്തിക സ്ഥിതിക്ക് യോജിച്ച ഒരു നോട്ടുബുക്ക്‌ എന്ന് വേണമെങ്കില്‍ നമുക്ക് ഇതിനെ വിശേഷിപ്പിക്കാം .  എന്‍റെ സ്വന്തം അഭിപ്രായത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഏറ്റവും യോജിച്ച ലാപ്ടോപ്പ് ( notebook pc). Samsung NetBook NP-N100-MA01IN (Intel MeeGo) ആണ് ആ താരം . ഞാന്‍ പറഞ്ഞു എന്ന ഒരേ ഒരു കാരണം കൊണ്ടു മാത്രം ഇത് ആരും മേടിക്കരുത് നിങ്ങളുടെ ചോയ്സ് എന്നത് പല കാരണങ്ങളില്‍ ആശ്രയിച്ചിരിക്കും , ഇതിലും കുറച്ചുകൂടി കൂടിയ ബജറ്റില്‍ ഇതിലും നല്ല ലാപ്പുകള്‍ ലഭ്യമാണ് .  എന്‍റെ ആവശ്യങ്ങളും എന്‍റെ ബജറ്റും താഴെ കൊടുക്കുന്നു

*ബജറ്റ് ഏകദേശം 12ooo/-

*ആവശ്യങ്ങള്‍

> അത്യാവശ്യം മെമ്മറി

>സിനിമ കാണുക , പാട്ട് കേള്‍ക്കുക

>social network ല്‍  എപ്പോളും ഓണ്‍ലൈന്‍ ആയിരിക്കുക

>ബ്ലോഗ്‌ എഴുതാനുള്ള എളുപ്പം

> e-books വായിക്കുക

കമ്പ്യൂട്ടര്‍

മിക്ക ലപ്ടോപ്പുകളുടെയും വില തുടങ്ങുന്നത് ഏകദേശം 15000+, എന്ത് ചെയ്യുമെന്ന ശങ്കയില്‍ ഇരുന്നപ്പോളാണ് എന്‍റെ അയല്‍വാസിയായ ആശാന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന ടിനു ഈ നോട്ട്ബുക്ക്നെ കുറിച്ച് പറഞ്ഞത്‌. Samsung NetBook NP-N100-MA01IN (Intel MeeGo) (Black)  ആണ് കക്ഷി .  ഈ നോട്ട്ബുക്ക്ന്‍റെ സവിശേഷതകള്‍ ചുവടെ ചേര്‍ക്കുന്നു .

• Intel Atom N435 Processor

• 1 GB DDR3 RAM

• 250 GB Hard Disk

• 10.1″ Screen Size

• Intel MeeGo Operating System

• Light Weight (1.03Kg)

• Wi-Fi

മറ്റേത് ലാപ്ടോപ്പ്കളിലും കാണുന്ന സവിശേഷതകള്‍ എല്ലാം ഇതിലും നമുക്ക് കാണുവാന്‍ സാധിക്കും. ഇതിന്‍റെ ഏറ്റവും വലിയ സവിശേഷതയായി എടുത്തു കാണിക്കുന്നത് മീഗോ (MeeGo) operating system ആണ് .  ഒരു മൊബൈല്‍ OS  ആയി ഡിസൈന്‍ ചെയതെടുതതാണ് മീഗോയെ . പക്ഷെ ഈ നോട്ട്ബുക്ക് മികച്ച പെര്‍ഫോമന്‍സ് തരുന്നതിനാല്‍ ഇതില്‍ ഉള്‍പെടുത്തുകയായിരുന്നു. മീഗോ എന്ന ഈ OS  ന്‍റെ  പുറകില്‍ രണ്ടു വമ്പന്‍ കമ്പനികള്‍ ആണ്. nokia യും intel  ഉം .   intel atom പ്രോസസ്സര്‍കള്‍ക്ക്   വിന്‍ഡോസ്‌ 7 സപ്പോര്‍ട്ട് നല്‍കില്ല എന്ന ഒറ്റ കാരണമാണ് ഈ OS  പിറവിക്ക് പിന്നില്‍. പക്ഷെ ആ ഒറ്റ കാരണം ഇപ്പോള്‍ ഒരു അനുഗ്രഹമായി മാറിയിരിക്കുകയാണ് .  കാരണം ഇതേ നോട്ട്ബുക്ക് വിന്‍ഡോസ്‌ 7  os ല്‍ ലഭ്യമാകണമെങ്കില്‍ 3000  രൂപ അധികമായി നല്‍കേണ്ടി വരും.

NB : ഓപ്പണ്‍ സോര്‍സ് OS  ആയ ഉബുണ്ടുവോ മറ്റേതെങ്കിലും ലിനക്സ്‌  OSഉം ഉപയോഗിചിട്ടുള്ളവര്‍ക്ക്‌   ഈ os  വളരെ യുസര്‍ ഫ്രണ്ട് ലി ആയിരിക്കും .

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w