പ്രണയവും ചില അനുബന്ധ ചിന്തകളും – Pranayam true review

അങ്ങനെ നീണ്ട കാത്തിരുപ്പിനു ശേഷം പ്രണയം കണ്ടു. ഒരു ബ്ലെസി ചിത്രം കൂടി …….ഈ ചിത്രത്തെക്കുറിച്ച് ഒരു റിവ്യൂ എഴുതാന്‍ തക്ക അനുഭവ ജ്ഞാനമോ , സിനെമയെകുറിച്ച് ആഴത്തില്‍ അറിവോ എനിക്കില്ല….ഒരു സിനിമ കാണാന്‍ യുനിവേര്സിടറ്റി പരീക്ഷയുടെ തലേ ദിവസവും പോയ ഒരു സാധാരണ പ്രേക്ഷകന്‍ മാത്രം .

[ ദയവായി ഈ സിനിമ കണ്ടവര്‍ മാത്രം ഈ റിവ്യൂ വായിക്കുക …….മുന്‍ വിധിയോടെ ഒരിക്കലും ഒരു ചിത്രത്തെ സമീപിക്കരുത് ……ഈ ഓണ കാലത്ത്‌ ഇറങ്ങിയിടുള്ളതില്‍ ഏറ്റവും നല്ല സിനിമ ആണ് പ്രണയം ]

pranayam-malayalam-movie-poster-review-mohanlal

വിമര്‍ശനാത്മകമായി നോക്കുകയാണെങ്കില്‍ പല ഫ്ലോപ്പുകളും പ്രണയത്തില്‍ ഉണ്ട്. ഫ്ലാഷ്ബാക്ക് സീന്‍ ബ്ലെസ്സിക്ക് സംഭവിച്ച ഒരു നല്ല അബദ്ധമാണ് .

1)ഫ്ലാഷ്ബാക്ക്‌ സീനില്‍ കാണിക്കുന്ന തീവണ്ടിയുടെ എന്‍ജിന്‍ പഴയതാണെങ്കിലും ബോഗികള്‍ എല്ലാം പുതിയവ ആണ്.

2)ആ ബോഗികളിലെ സീറ്റ്‌ പോലും പുതിയവ ആണ്.

3)ആ കാലഘട്ടത്തില്‍ തീവണ്ടിക്ക് നീല നിറം ഉണ്ടായിരുന്നോ എന്ന് സംശയം ഉണ്ട് . അങ്ങനെ ഉണ്ടെങ്കില്‍ തന്നെ ആ സീനുകളില്‍ ച്ചായാഗ്രഹണത്തില്‍  വരുന്ന ഏറ്റകുരച്ചിലുകളില്‍ അത് ബ്രൌണ്‍ ആകുന്നതും നീല ആകുന്നതും കാണാം …

4)നായകന്‍ പിടിച്ചു തൂങ്ങുന്ന വാതില്‍ കമ്പികള്‍ മഞ്ഞ നിറത്തില്‍ കാണികുന്നത് ഇതുപോലെ തന്നെയുള്ള മറ്റൊരു അബദ്ധം .

ഔട്ട്‌ ഡോര്‍ സീനുകള്‍ ഫ്ലാഷ് ബാക്കില്‍ ചിത്രീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളിലും പിഴവുകള്‍ സംഭവിച്ചത്‌ കാണുമ്പോള്‍ ‘മദ്രാസിപട്ടണം’ ചെയ്ത ‘വിജയ്‌’ ക്ക് മുന്‍പില്‍ തല കുനിക്കാന്‍ തോനുന്നു .

ഇതിനെക്കാളും അരോചകമായി തോനുന്നത് അനുപം ഖേറിന്റെ dubbing ആണ്. സിനിമയുടെ തുടക്കത്തില്‍ തന്നെ ഇത്രയും ക്ലോസപ്പ് സീനുകള്‍ വരുമ്പോള്‍ , ആ സീനുകളില്‍ ഒന്നിലും തന്നെ dubbing ചെരാതിരിക്കുംപോള്‍ അത് പ്രേക്ഷകന്   സമ്മാനിക്കുന്നത് ഒരു irritation ആണ് (സെക്കന്റ്‌ ഹാഫിലെ അനുപം ഖേറിന്റെ പ്രകടനത്തില്‍  ഈ നീരസം അലിഞ്ഞു ഇല്ലാതായി )

മൂന്നു സിനിമകള്‍ ആയിട്ടു ബ്ലെസ്സി സിനിമകളുടെ ഫസ്റ്റ് ഹാഫിനു ഗുമ്മു കുറഞ്ഞു വരുന്നോ എന്നൊരു സംശയം . തന്മാത്രയിലും പളുങ്കിലും കണ്ട ആ പാത്ര സൃഷ്ടിയിലെ കയ്യടക്കം ഭ്രമരത്തിലും പ്രണയത്തിലും അല്പം കുറഞ്ഞോ എന്നൊരു സംശയം , തന്മാത്രയിലെ കഥാപാത്രങ്ങള്‍ അത്രയേറെ മനസ്സിനെ വശീകരിക്കുന്നു , ഇതേ വശീകരണ ശക്തി സ്വല്പം കുറഞ്ഞോ എന്നൊരു ചെറിയ സംശയം,

അമിത പ്രതീക്ഷയാവാം കാരണം , interval ആയപ്പോള്‍ ചെറിയ തോതില്‍ ഒരു നിരാശ തോന്നി ….പക്ഷെ സെക്കന്റ്‌ ഹാഫ് ശരിക്കും തകര്‍ത്തു കളഞ്ഞു ! മോഹന്‍ലാല്‍ എന്ന നടന്‍റെ സത്ത് മുഴുവനായും ഊറ്റി എടുത്തിരിക്കുന്നു ! ഞാന്‍ ശരീരത്തിന്‍റെ ഒരു വശം തളര്‍ന്നു കിടക്കുന്നവരെ കണ്ടിട്ടുണ്ട് , അടുത്ത് ഇടപഴകിയിട്ടുണ്ട്….സിനിമ കാണുമ്പോള്‍ മോഹന്‍ലാല്‍ എന്ന നടനും അങ്ങനെ തന്നെ ആണോ എന്ന് ശങ്ക അല്ല തോന്നുകയല്ല ശരിക്കും അങ്ങനെയാണ് എന്നൊരു തോന്നലാണ് സിനിമ കണ്ടു ഇറങ്ങിയാലും മനസ്സില്‍ ! ലാലേട്ടാ , ആ പ്രതിഭയ്ക്കു മുന്‍പില്‍ എന്‍റെ  പ്രണാമം . ശബ്ദത്തിലെ ആ കുഴച്ചില്‍, മുഖത്തിന്‍റെ ആ കോടല്‍! ആ കഥാപാത്രം നൂറു ശതമാനം പെര്‍ഫെക്റ്റ്‌ ! പ്ലസ്‌ പൊയന്റുകള്‍ പറയാന്‍ തുടങ്ങുകയാണെങ്കില്‍ ഈ പോസ്റ്റ്‌ ഉടനെയെങ്ങും തീരില്ല ……

അനുബന്ധം 1: സിനിമ തീര്‍ന്നു കഴിഞ്ഞു ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ എന്‍റെ മുന്‍പില്‍ ഇരുന്ന സ്ത്രീകള്‍ കരയുന്നുണ്ടായിരുന്നു .

അനുബന്ധം 2: ഒരു സിനിമ മുന്‍ ധാരണയോടു കൂടി ഒരിക്കലും കാണരുത്

അനുബന്ധം 3:  ഈ സിനിമയുടെ പ്ലസ്‌ പോയിന്‍റുകള്‍ നിരവധിയാണ് , അത് പല റിവ്യൂകളിലും കണ്ടു , അത് ആവര്‍ത്തിച്ചാല്‍ വിരസത ആകും എന്നതിനാല്‍ ആവര്തികുനില്ല ..

പ്രണയം ഏതോ ഇംഗ്ലീഷ് ചിത്രത്തിന്‍റെ കോപ്പി ആണെന്ന് പറയുന്നവരോട് : ലാലേട്ടന്റെ ഈ അപൂര്‍വ അഭിനയം എവിടെയെങ്കിലും കാണിക്കാന്‍ പറ്റുമോ ? ഒരു സിനിമയുടെ പ്ലോട്ട് same ആയാല്‍ ആ സിനിമ കോപ്പി ആണെന്ന് പറയാന്‍ എങ്ങനെ സാധിക്കുന്നു ? അങ്ങനെയാണെങ്കില്‍ സൂപ്പര്‍ ഹീറോ സിനിമകള്‍ എല്ലാം കോപ്പി ആണല്ലോ ? കോപ്പി അടിച്ചാലും അത് പരുവപെടുത്തി എടുകുന്നതിലാണ് ഒരു സംവിധായകന്റെ കഴിവ് , മുരുകദോസിനെ(ഗജിനി) പോലെ, പ്രിയദര്‍ശനെ പോലെ ……കട്ട്‌ കോപ്പി പേസ്റ്റ് ആണെന്ന് പറയാന്‍ നമുക്ക് ആര്‍കും യോഗ്യത ഇല്ല കാരണം ഓഡിയോ cd യും dvd യും ആദ്യമേ വില കൊടുത്തു വാങ്ങിക്കണം .

നന്ദി : ഈ സിനിമയിലേക്ക് എന്നെ ആകര്‍ഷിച്ച, ഈ  സിനിമ കാണണമെന്ന് മോഹിപിച്ച   old monks പോസ്റ്റുകള്‍ക്ക്.

one more goof (Jojo johnson dragged my attention to the fact)  – The song “Mazhathulli palunkukal” in Youtube – Blessey missed the black mole of Niveditha (teenage portrayal of Jayaprada) after the first shot!

Bibin Chenoli ഒന്ന് കൂടെ … അനുപം ഖേര്‍ ന്റെ ചെറുപ്പ കാലം…40 കൊല്ലം മുന്‍പ്…മൂപ്പര്‍ ഒരു ഫുട്ബോള്‍ കളിക്കാരനാണ്..മൂപ്പര്‍ ഒരു scene ഇല്‍ ഇട്ടിരിക്കുന്നത് ‘2011 മോഡല്‍ Maanchester United ന്റെ ഹോം ജേര്‍സി !!!! 40 കൊല്ലം മുന്നേ അദ്ദേഹത്തിനു എങ്ങനെ ‘AON ‘ സ്പോണ്‍സര്‍ ചെയ്യുന്ന ജേര്‍സി കിട്ടി ???

ഈ പോസ്റ്റില്‍ പറഞ്ഞിടുള്ള എല്ലാ ഫ്ലോപ്പുകളും ഈ ഒരൊറ്റ വീഡിയോയില്‍ ഉണ്ട്

Advertisements

2 thoughts on “പ്രണയവും ചില അനുബന്ധ ചിന്തകളും – Pranayam true review

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w