ഒരു പോസ്റ്റ്‌ ഹിറ്റ് ആക്കുന്നതെങ്ങനെ ? അഥവാ ടോപ്‌ ന്യൂസില്‍ വരുന്നതെങ്ങനെ ?

how to boost facebook likes and comments

‘അമ്പട കൂവേ ഇവന്റെയൊക്കെ ലൈക്‌ കിട്ടിയിട്ട് വേണ്ടേ എനിക്ക് കഞ്ഞി കുടിക്കാന്‍’ എന്ന് പറയുമെങ്കിലും ഫേസ്ബുക്ക് ലൈക്‌ കൊതിക്കാത്തവര്‍ ആയി ആരുമില്ല ….ലൈക്‌ ചെയ്യാമോ എന്ന് ചോദിച്ചു ഫേസ്ബുക്ക് ചാറ്റ് ബോക്സില്‍ കിടന്നു കരയുന്ന ടീമുകള്‍ വരെ ഉണ്ട് ……പെണ്ണുങ്ങള്‍ക്ക് ഇതിന്റെയൊന്നും കഷ്ടപാടില്ല …..എന്തിട്ടാലും മിനിമം ഒരു 10 like ഉറപ്പ്. നിങ്ങളുടെ തന്നെ ഒരു ജാഡ photo ഇട്ടാലും ഒരു പട്ടി പോലും തിരിഞ്ഞു നോക്കാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടോ ? എങ്കില്‍ തുടര്‍ന്നു വായിക്കൂ

ഒരു നല്ല പോസ്റ്റ്‌ ഇട്ടാല്‍ അത് ഹിറ്റ് ആക്കുവാന്‍ ഇതാ ചില നുറുങ്ങു വിദ്യകള്‍ ( 10-25 likes കിട്ടണമെങ്കില്‍ മിനിമം ഒരു 300-400 ഫ്രണ്ട്സ് എങ്കിലും വേണം )

->സമയത്ത് കാച്ചുക : KSEB peek time എന്ന് വിളിക്കുന്ന സമയമാണ് എല്ലാത്തിന്റെയും peek time…ഏറ്റവും കൂടുതല്‍ ആള്‍കാര്‍ ഓണ്‍ലൈന്‍ ആവുന്ന സമയമാണ് 6-10 ( 10 കഴിഞ്ഞും എല്ലാവരും ഓണ്‍ലൈന്‍ തന്നെ കാണും ….പക്ഷെ കളികള്‍ വേറെ ആയതുകൊണ്ട് എപ്പോളും facebookil കാണണമെന്നില്ല ) ……അന്യായ പോസ്റ്റ്‌ ആണെങ്കില്‍ ഒന്നും ചെയ്യാതെ തന്നെ കയറി പോയ്കോളും……..അല്ലെങ്കില്‍

-> പോസ്റ്റ്‌ ചെയ്യുന്ന കൂടെ തന്നെ അപ്പോള്‍ ഓണ്‍ലൈന്‍ ആയിടുള്ള ഫ്രണ്ട്സ്നെ ടാഗ് ചെയ്യുക , സ്വന്തം ഫോട്ടോ ആണെങ്കില്‍ എന്താണെങ്കിലും അവന്മാര്‍ കന്നതിരിവ് കമന്റ്സ് ഇടും അത് അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുക ( ഓര്‍ക്കുക രക്ത സാക്ഷികളുടെ ചുടു നിണത്താല്‍ വളര്‍ന ഒരു പ്രസ്ഥാനമാണ് നമ്മുടേത് )

-> ടാഗ് ചെയ്യുമ്പോള്‍ വാരി വലിച്ചു ടാഗ് ചെയ്യരുത് , ഫേസ്ബുക്ക് ടാഗ് ലിമിറ്റ് വെച്ചിരികുന്നത് അതിനാണ് , കൂടുതലായി ടാഗ് ചെയ്താല്‍ ടോപ്‌ ന്യൂസില്‍ വരുവാന്‍ സാധ്യത കുറവ് .

-> എല്ലാവരെയും കമന്റ്‌ ചെയ്യാന്‍ പ്രേരിപ്പിക്കുക , അത്തരത്തിലുള്ള എന്തെങ്കിലും അടിക്കുറുപ്പ് കൊടുക്കുക  (ആരും അറിയാതെ അത് പിന്നെ പയ്യെ മാറ്റുക )

-> സ്വന്തമായി ഒരു പോസ്റ്റ്‌ വിജയിപ്പിക്കുവാനുള്ള ത്രാണി ഇല്ലെങ്കില്‍ പബ്ലിക്‌ ഗ്രൂപുകളില്‍ അംഗമാകുക ( കൂടെയുള്ള ഒരുത്തനും അതില്‍ കോമണ്‍ ആവാതെ സൂക്ഷിക്കുക ) അവിടെ വരുന്ന ഗുമ്മുള്ള പോസ്റ്റുകള്‍ പതിയെ അടിച്ചു മാറ്റുക . ആദ്യമാദ്യം കടപാട് വെച്ചിട്ട് പിന്നെ പതിയെ മാറ്റാം.

-> ഗ്രൂപുകളില്‍ നിന്നും ഇമേജ് പോസ്റ്റുകള്‍ അടിച്ചു മാറ്റി സ്വന്തം വാളില്‍ അപ്‌ലോഡ്‌ ചെയ്യുക , പോസ്റ്റിന്റെ സ്വഭാവം അനുസരിച്ചുള്ള ആളുകളെ ടാഗ് ചെയ്യുക ഉദാ : ലാലേട്ടന്റെ ഒരു പടമാനെന്കില്‍ ലാല്‍ ഫാന്‍സിനെ ടാഗ് ചെയ്യുക . നിങ്ങള്‍ ഏതോ ഒരു സംഭവമാണ് എന്ന് ഫേസ്ബുക്ക് പതിയെ വിചാരിച്ചുകൊള്ളും.(NB : ഫേസ്ബുക്ക് അതിന്‍റെ ടോപ്‌ ന്യൂസ്‌ അല്‍ഗോരിതം ദിനം പ്രതി മാറ്റിക്കൊണ്ടിരിക്കും ആദ്യ കാലങ്ങളില്‍ വ്യക്തികളുടെ പോസ്ടുകള്‍കായിരുന്നു ടോപ്‌ ന്യൂസില്‍ പ്രാധാന്യം . , പിന്നീട് അത് application based ആയി . application പോസ്റ്റുകള്‍ spam അഥവാ ഫേസ്ബുക്ക്നു തലവേദന ആയപ്പോള്‍ അവര്‍ ആ അല്‍ഗോരിതം മാറ്റി , ഇപ്പോള്‍ പ്രാധാന്യം പേജ്കള്‍ക്കും പബ്ലിക്‌ ഫിഗര്‍കള്‍ ആയ ഫോട്ടോഗ്രാഫര്‍ മാര്‍ക്കും , എഴുതുകാര്‍ക്കുമാണ് …..ഇത് നിങ്ങള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന സമയവും frequency യും അനുസരിച്ചിരിക്കും എന്‍റെ ഒരു fake profile ഇല്‍ ഇപ്പോളും ടോപ്‌ ന്യൂസ്‌ ഫ്രണ്ട്സ്ന്‍റെ അപ്ഡേറ്റ്കള്‍ തന്നെയാണ് ! )


-> അടുപിച്ചു അഞ്ചു പോസ്റ്റുകള്‍ ഹിറ്റ് ആയി കഴിഞ്ഞാല്‍ നിങ്ങളുടെ പോസ്റ്റുകള്‍ പബ്ലിക്‌ ഇന്ട്രെസ്റ്റ്‌ ഉള്ളവയാണെന്ന് ഫേസ്ബുക്ക് assume ചെയ്യുകയും , നിങ്ങളുടെ പോസ്റ്റുകള്‍ ടോപ്‌ ന്യൂസില്‍ വരുവാന്‍ തുടങ്ങുകയും ചെയ്യും.

-> ഒരു പാലമിട്ടാല്‍ അങ്ങോട്ടും,ഇങ്ങോട്ടും എന്നാ തത്വം എപ്പോളും പുലര്‍ത്തുക , ഇങ്ങോട്ട് ലൈക്‌ ചെയ്യുന്നവന്റെ വാളില്‍ ലൈക്‌ വാരി വിതറുക

-> ഒരു പോസ്റ്റ്‌ അപ്‌ലോഡ്‌ ചെയ്തു കഴിഞ്ഞു 2 ദിവസം കഴിഞ്ഞാല്‍ അതിന്‍റെ കാലം കഴിഞ്ഞു എന്ന് ഒരിക്കലും വിചാരിക്കരുത് , ടാഗ് ചെയ്ത ഫ്രണ്ട്സ് ലൈക്‌ ചെയ്തു എന്ന് ഉറപ്പായാല്‍ ഉടനെ ആ ടാഗുകള്‍ പുതുക്കുക ….പഴയ ടാഗുകള്‍ remove ചെയ്തു പുതിയവ add ചെയുക . ഈ പ്രക്രിയ അങ്ങ് തുടരുക .

-> ഹിറ്റ് ആവാന്‍ ഏറ്റവും എളുപ്പമുള്ള വഴി ഒഴുക്കിനൊപ്പം നീന്തുക എന്നതാണ് , രായപ്പന്റെ നെഞ്ചില്‍ പൊങ്കാല ഇടുന്നതാണ് ട്രെന്‍ഡ് എങ്കില്‍ നിങ്ങളും അത് തന്നെ ചെയ്യുക

-> തറ ആയ മറ്റൊരു പരുപാടി കൂടിയുണ്ട് , ലൈക്‌ ചെയ്യുന്ന എല്ലാവര്ക്കും thanx ചെയ്യുക , പ്രധാനമായും ഈ പരുപാടി ചെയ്തു കണ്ടിരിക്കുന്നത് ഗേള്‍സ്‌ ആണ് …..മനസ്സിലാക്കുക , ഇത് പരമ ബോറ് പരുപാടിയാണ് .

-> വെബ്‌ മാസ്റെര്‍മാരെ ഒരിക്കലും ഉപേക്ഷിക്കാതിരിക്കുക , 24 മണിക്കൂറും നെറ്റില്‍ കുത്തി ഇരിക്കുന്നവരാന് വെബ്‌ മാസ്റ്റര്‍മാര്‍ , ഇവരുമായി നിരന്തരം ചാറ്റ് ചെയ്യുന്നത് പലപ്പോളും ഉപകരിക്കും , ലൈക്‌ വാരി വിതരുന്നതില്‍ പിശുക്ക് ഇല്ലാത്തവര്‍ ആയിരിക്കും വെബ്‌   മാസ്റ്റര്‍മാര്‍.

-> ഒരിക്കലും ഒരു പോസ്റ്റിന്റെ കാലം കഴിഞു എന്ന് വിചാരിക്കരുത് . 2 ദിവസമായി നെറ്റില്‍ തകര്‍ത്തു ഓടുന്ന ഒരു പോസ്റ്റ്‌ 2 വര്ഷം മുന്‍പേ ഇറങ്ങിയതാണ്

-> ഒരു ഗ്രൂപ്പില്‍ നിങ്ങളുടെ പോസ്റ്റ്‌ ചര്‍ച്ച ചെയ്തു കാണണമെന്ന് ആഗ്രഹം ഉണ്ടെങ്കില്‍ അതിനു ഏറ്റവും നല്ല മാര്‍ഗം fake കളുടെ ഉപയോഗമാണ് . സ്വന്തം പോസ്ടുകല്ക് സ്വന്തം fake കള്‍ ഉപയോഗിച്ച് കമന്റ്‌ ചെയ്യുകയും ലൈക്‌ ചെയ്യുകയും ചെയ്യുക .

ഇനിയും മാര്‍ഗങ്ങള്‍ അനവധിയാണ് , സ്വന്തം പരീക്ഷണങ്ങളിലൂടെ അത് കണ്ടുപിടിക്കുക . മാറുന്ന കാലത്ത് ഫേസ്ബുക്ക് പ്രാധാന്യം വളരെ അധികമാണ് , പല ജോലികള്‍ക്കും ഇപ്പോള്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ resume yil include ചെയ്യുവാന്‍ തുടങ്ങിയിരിക്കുന്നു .  അത് കൂടാതെ സോഷ്യല്‍ networking തുറന്നിടുന്ന സാധ്യത വളരെ വിശാലമാണ് , എനിക്കുവരെ സോഷ്യല്‍ mediyayil നിന്ന് മാത്രം ലഭിച്ച അവസരങ്ങളുടെ മൂല്യം ഏകദേശം 10 ലക്ഷത്തിനു അടുത്താണ് , എല്ലാ ഫീല്‍ഡില്‍ഉം marketing, പ്രധാനമാണ് കാലത്തിനൊത്ത് മാറിയാല്‍ നിങ്ങളെ കാത്തിരിക്കുന്നത് അവസരങ്ങളുടെ ഒരു പുതു ലോകമായിരിക്കും

ഈ പോസ്റ്റ്‌ കൂടി വായിക്കുക , അന്യായ പോസ്റ്റ്‌ ആയതിനാല്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു …….അടുത്ത പോസ്റ്റ്‌ വായിക്കുക

Advertisements

One thought on “ഒരു പോസ്റ്റ്‌ ഹിറ്റ് ആക്കുന്നതെങ്ങനെ ? അഥവാ ടോപ്‌ ന്യൂസില്‍ വരുന്നതെങ്ങനെ ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w