എന്‍റെ പ്രണയം അവിടെ തുടങ്ങുകയായിരുന്നു

-കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം-

രാമേട്ടന്റെ കടയില്‍നിന്നും ഓടി കോളേജ്ഇന്‍റെ മുന്‍പില്‍ വന്നപ്പോള്‍ ആശ്വാസം തോന്നി. പതിവുപോലെ ബസ്‌ പോയിട്ടില്ല. ആര്‍ട്സ്‌ അടുത്തതിനാല്‍ ആവണം ബസില്‍ കയറുവാന്‍ പതിവിലും അധികം കുട്ടികള്‍. ഈ തിരക്കിനിടയില്‍ വലിഞ്ഞു കയറിയാലും സീറ്റ്‌ ലഭിക്കുവാന്‍ സാധ്യതയില്ല. അതിന്നാല്‍ ഏറ്റവും ഒടുവില്‍ കയറുവാനായി മാറി നിന്നു. അപ്പോളാണ് അവള്‍ ഓടി വന്നത്. ഒരേ ക്ലാസ്സിലാണ് പടിക്കുന്നതെങ്കിലും ഞങ്ങള്‍ പിണങ്ങിയിട്ടു ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. നീണ്ട ഈ ഒരു വര്‍ഷത്തിനിടെ ഒരു തവണ പോലും ആ പിണക്കം തീര്‍ക്കുവാന്‍ ഞാനോ അവളോ ശ്രമിച്ചിരുന്നില്ല. പരസ്പരം ഒരക്ഷരം പോലും സംസാരിക്കാത്ത നീണ്ട ഒരു വര്‍ഷം.

ബസ്സില്‍ കയറിയപ്പോള്‍ തമ്മില്‍ അകലം സൂക്ഷിക്കുവാന്‍ പരമാവധി ശ്രമിച്ചു. സീനിയര്‍ ചേട്ടന്മാരെ പരമാവധി ഒഴിവാക്കി നിന്നതിനാല്‍ രണ്ടുപേരും ബസ്സിന്റെ മുന്‍പില്‍ തന്നെയായിരുന്നു. കോളേജ് ബസ്സില്‍ യുവാന്‍ ശങ്കര്‍ രാജയുടെ പാട്ടുകള്‍ പ്ലേ ചെയ്യുവാന്‍ തുടങ്ങിയിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ ഒരു കൂട്ടം സീനിയര്‍ ചേട്ടന്മാര്‍ ബസ്സിന്റെ പുറകില്‍ ബഹളം വയ്ക്കുന്നുണ്ടായിരുന്നു. കൃത്യം 5.45 ആയപ്പോള്‍ ബസ്‌ കോളേജില്‍ നിന്നും പുറപ്പെട്ടു. കോളേജ് ഗേറ്റ് പിന്നിട്ടതോടെ ബസിന്റെ വേഗം കൂടുവാന്‍ തുടങ്ങി. കോളേജ് ഗേറ്റ്നു മുന്‍പില്‍ ഇരയെ കാത്തു കിടക്കുന്ന കഴുകന്മാരെപ്പോലെ ഇപ്പോഴും പതുങ്ങിയിരിക്കുന്ന ഓട്ടോക്കാര്‍ സ്വല്‍പ്പം നിരാശയോടെ കോളേജ് ബസിലെ തിരക്ക് വീക്ഷിച്ചു. എന്‍റെ മുന്‍പിലും പിന്നിലും നില്‍ക്കുന്ന സീനിയര്‍ ചേട്ടന്മാരെ വിയര്‍പ്പിനാല്‍ നാറുന്നുണ്ടായിരുന്നു. പതിയെ പതിയെ ശ്വാസം മുട്ടല്‍ അനുഭവപ്പെടാന്‍ തുടങ്ങി. അല്‍പ്പം ആശ്വാസത്തിനായി വിന്‍ഡോ സൈഡ്ലേക്ക് ചരിഞ്ഞു നിന്നപ്പോളാണ് അവള്‍ വിളിക്കുന്നത്‌ കണ്ടത്.

ആദ്യമൊന്നും അത് കാര്യമായി എടുത്തില്ല, പക്ഷെ കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒന്നൂടെ വിളിച്ചു ”ഡാ”. മനസ്സില്‍ ദേഷ്യം നുരയുകയാനെന്കിലും അത് പുറമേ കാണിക്കാതെ ചോദിച്ചു ”എന്താ?”. മറുപടിയായി ഒന്നും പറയാതെ അവള്‍ മുന്‍പില്‍ നില്‍ക്കുന്ന സീനിയര്‍നെ നോക്കി. ബസ്‌ ഭരങ്ങാനം എത്തിയപ്പോള്‍ ഒന്നുരണ്ടു കുട്ടികള്‍ ഇറങ്ങി. അവര്‍ എന്നെ കടന്നു പോകുന്നതിനിടയില്‍ അവള്‍ എന്‍റെ കയ്യില്‍ പിടിച്ചു വലിച്ചു എന്നെ അവളുടെ മുന്‍പിലായി നിര്‍ത്തി. അധികം താമസിയാതെ തന്നെ അവള്‍ എന്നെ പിടിച്ചു വലിക്കാനുള്ള കാരണം മനസിലായി. മണിക്കൂറുകള്‍ കളിച്ചതിനാല്‍ വിയര്‍പ്പ് ഗന്ധത്താല്‍ മുന്‍പില്‍ നില്‍ക്കുന്ന സീനിയറിന്‍റെ ശരീരം ചീഞ്ഞുനാറുന്നുണ്ടായിരുന്നു.

ബസ്‌ ഭാരങ്ങാനത് നിന്നും പുറപ്പെട്ടു. ഒരു വര്‍ഷമായി സംസാരിക്കാത്ത ഞങ്ങള്‍ അടുത്തടുത്ത്‌,ഒരു നിശ്വാസ ദൂരത്തില്‍. എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷെ ശബ്ദമുയരുന്നില്ല. വെറുപ്പിന്റെ പരമോന്നതിയില്‍ നിന്നും താഴേക്കു വീഴുന്നതുപോലെ, മഞ്ഞു ഞൊടിയിടയില്‍ അലിഞ്ഞു ഇല്ലാതാവുന്നതുപോലെ എന്‍റെ വെറുപ്പ്‌ ഒരു നിമിഷം തോറും കുറഞ്ഞുകൊണ്ടിരുന്നു. അവള്‍ പുറം കാഴചകള്‍ ആസ്വദിക്കുകയായിരുന്നു, അസ്തമയ സൂര്യന്‍ ബുസ്സിനുള്ളിലും വഴിയോരത്തും പുതിയ പുതിയ നിറക്കൂട്ടുകള്‍ തീര്തുകൊണ്ടിരുന്നു. ഒരു കാറിനെ മറികടക്കാനുള്ള ശ്രമത്തില്‍ എതിരെ ഒരു ബസ്‌ വന്നതിനാല്‍ കോളേജ് ബസ്‌ പെട്ടന്ന് ബ്രേക്ക്‌ ഇട്ടു. അവള്‍ മുഴുവനായി എന്നിലെക്കൊന്നു അമര്‍ന്നു. ഞങ്ങള്‍ക്കിടയിലെ ദൂരം വീണ്ടും കുറഞ്ഞു. ഇപ്പോള്‍ അവളുടെ നിശ്വാസങ്ങളുടെ ഓരോ കണികകളിലെയും ചൂട് വേര്‍തിരിച്ചരിയാവുന്ന അത്രയും അടുത്തായി ഞങ്ങള്‍ ‍. ശ്രദ്ധ തിരിക്കുവാന്‍ പരമാവധി ശ്രമിച്ചെങ്കിലും അവളുടെ നിശ്വാസങ്ങള്‍ എന്നെ പതിയെ പതിയെ കീഴ്പെടുത്തുകയായിരുന്നു. ഞാനും മനപൂര്‍വം സ്വല്‍പ്പം കൂടി അടുത്തു. ഞങ്ങളുടെ തോളുകള്‍ പരസ്പരം ഉരസുവാന്‍ തുടങ്ങി. എന്‍റെ നോട്ടം അവളുടെ കണ്ണുകളിലേക്ക് വഴുതിവീണു . ഇമ വെട്ടാതെ അവളും എന്നെ നോക്കി ഇരുന്നു. നിമിഷങ്ങള്‍ക്ക് വേഗത കൂടുന്നതുപോലെ. എന്‍റെ മുഖം വലിഞ്ഞുമുറുകുവാന്‍ തുടങ്ങി. വിരലുകള്‍ വിറയ്ക്കുവാനും. അവളുടെ മുഖത്തും രക്ത നിറം വ്യാപിക്കുവാന്‍ തുടങ്ങി. നെഞ്ചില്‍ എന്തോ കൊളുത്തി വലിക്കുന്നതുപോലെ. ആ ബസില്‍ ഞങ്ങള്‍ രണ്ടുപേര്‍ മാത്രമുള്ളതുപോലെ. ഞാന്‍ പതിയെ പതിയെ പ്രണയത്തിലേക്ക് വഴുതി വീഴുകയായിരുന്നു.

ഒരു നിനിഷം കൊണ്ട് ബസ്‌ പാലായില്‍ എത്തിയതുപോലെ. ”എവിടെയാ ഇറങ്ങുന്നത് ?” ഞങ്ങള്‍ക്കിടയിലെ മൌനത്തിനു വിരാമമിട്ടുകൊണ്ട് അവള്‍ ചോദിച്ചു. ”കൊട്ടാരമറ്റം ബസ്‌ സ്റ്റോപ്പില്” ഞാന്‍ മറുപടി കൊടുത്തു. ”എങ്കില്‍ ഞാന്‍ ഇവിടെ ഇറങ്ങുവാ” അവള്‍ എന്നെ കടന്നുപോയി. ആരോ ഹൃദയം മുഴുവനായി പറിചെടുക്കുന്നതുപോലെ, ബസ്സില്‍ നിന്നും അവള്‍ ഇറങ്ങിയതോടെ ഈ തോന്നല്‍ ശക്തമായി. പിരിയുവാന്‍ എന്തോ, മനസ്സുവരുന്നില്ല. എങ്ങനെയോ ബസ്സിന്റെ ഡോര്‍ അടയുന്നതിനു മുന്‍പ് ബസ്സില്‍നിന്നും ചാടി ഇറങ്ങി.

“നീയെന്താ ഇവിടെ ഇറങ്ങിയത് ? കൊട്ടാരമറ്റത്തല്ലേ ഇറങ്ങേണ്ടത് ?”. “ചുമ്മാ ഇറങ്ങിയതാ, എന്താ ഇഷ്ടപ്പെട്ടില്ലേ ?” ഞാന്‍ തിരികെ ചിരിച്ചുകൊണ്ട് ചോദിച്ചു. “നിനക്ക് വീണ്ടും height വെച്ചല്ലോ ?” എനിക്ക് ആ ചോദ്യം തികച്ചും അപ്രതീക്ഷിതമായിരുന്നു. അതിനാല്‍ത്തന്നെ മറുപടി ഒരു ചെറു പുഞ്ചിരിയില്‍ ഒതുക്കി. “പോള്‍സണ്‍ല്, വരുന്നോ ? കോഫീ കുടിക്കാന്‍ ?”. വരനമെയെന്ന ഒരായിരം പ്രാര്‍ത്ഥനയോടെ ചോദിച്ചു. “ഇല്ല, ഇപ്പോള്‍തന്നെ താമസിച്ചു, ബസ്സു പോവും” .വീണ്ടും വീണ്ടും എന്തൊക്കെയോ ചോദിക്കനമെന്നോ പറയണമെന്നോ തോന്നി. പക്ഷെ അവിടെ നില്‍ക്കുമ്പോള്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുന്നതുപോലെ, ഓരോ നിമിഷവും ലഹരി പോലെ അവള്‍ എന്നില്‍ നിരയുന്നതുപോലെ, അവളുടെ നെറ്റിയിലെ ഒരു മുടി ആടുമ്പോള്‍ പോലും നെഞ്ചിനുള്ളില്‍ മിന്നല്‍ പോലെ. എന്നെത്തന്നെ എനിക്ക് നഷ്ടമാവുന്നു എന്ന് തോന്നിയപ്പോള്‍ ഒരു നിമിത്തം പോലെ അവള്‍ക്കു പോവേണ്ട ബസ്‌ വന്നു. “എന്‍റെ ബസ്‌ വന്നു ,ഞാന്‍ പോവട്ടെ” അവള്‍ പെട്ടന്ന് ബസ്സില്‍ കയറി പോയി.

പോവുന്ന വഴിയെ ഏഴോ എട്ടോ തവണ ഞാന്‍ തിരിഞ്ഞുനോക്കി. മൂന്നോ നാലോ തവണ അവളും, ഓരോ തവണയും കണ്ണുകള്‍ പരസ്പരം ഉടക്കുംപോഴും ഒരു ചെറു പുഞ്ചിരി. മനസ്സില്‍ യുവാന്‍ ശങ്കര്‍ രാജയുടെ ‘തുളി തുളി’ എന്ന പാട്ട് അലയടിക്കാന്‍ തുടങ്ങി

” ദേവത അവളൊരു ദേവതേ, അഴകിയ പൂ മുഖം വാടവേ ആയുള്‍ താന്‍ പോകുമെ
കാറ്റിലെ, അവളൊരു വാസനെ, …………………..

– എന്‍റെ പ്രണയം അവിടെ തുടങ്ങുകയായിരുന്നു-

Advertisements

One thought on “എന്‍റെ പ്രണയം അവിടെ തുടങ്ങുകയായിരുന്നു

  1. അവസാനം ഇങ്ങനെയല്ല പ്രതീക്ഷിച്ചത് കുറച്ചു കൂടി സംസാരങ്ങള്‍ ആകാം ആയിരുന്നു

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w