ഒരു മഴയും ഒരു നദിയും പറഞ്ഞത്

“നീ മഴയാണ്. നിന്നില്‍ നനയാന്‍, നിന്നോടലിയാന്‍ ഇതാ ഞാന്‍. വരണ്ടുണങ്ങിയ മരുഭൂമിയായും, സമൃദ്ധമായ മലനിരയായും, സ്പര്‍ശനം കൊതിക്കുന്ന പുല്‍ നാമ്പുകളായും ഇതാ ഞാന്‍”…..

“സോറി മിസ്റ്റര്‍ ജോണ്‍സന്‍ ഒരു അബോര്‍ഷന്‍ അല്ലാതെ മറ്റു വഴികള്‍ ഞാന്‍ കാണുന്നില്ല”. ഡോക്ടറുടെ വാക്കുകള്‍ അയാളെ ചിന്തയില്‍ നിന്നും ഉണര്‍ത്തി. ഡോക്ടര്‍ മുറിയില്നിന്നുമിറങ്ങി. അന്നയില്‍ നിന്നും ഒരു നേര്‍ത്ത തേങ്ങല്‍ ഉയര്‍ന്നു. അയാള്‍ അന്നയുടെ കരങ്ങള്‍ സ്വന്തം കരങ്ങല്‍ക്കുള്ളിലാക്കി മുഖം കുനിച്ച് നിലത്തേക്ക് നോക്കിയിരുന്നു. ” നമ്മള്‍ എത്രനാള്‍ ഇങ്ങനെ ഭയന്ന് ജീവിക്കണം ? നീ തന്നെ പറയ്”. സ്വല്‍പ്പ സമയത്തെ നിശബ്ദതയ്ക്ക് ശേഷം ജോണ്‍ ചോദിച്ചു. അന്നയുടെ ഉത്തരം അഭിമുഖീകരിക്കാന്‍ ആവാതെ അയാള്‍ റൂമിനു പുറത്തേക്ക് നോക്കി. അന്നയുടെ തേങ്ങല്‍ ഒരു പൊട്ടിക്കരച്ചിലായി. ജോണ്‍ ഒരു പരാജിതനെപ്പോലെ തല കുനിച്ചു.  നിസ്സഹായാവസ്ഥ അയാളെ ഒരു കടുകുമണിയോളം ചെറുതാക്കി. ഒരിക്കല്‍ക്കൂടി അയാള്‍ അന്നയെ നോക്കി. കരയട്ടെ, മനസ്സിനെ ദിനം തോറും കാര്‍ന്നു തിന്നുന്ന ദുഖത്തിന് അല്‍പ്പമെങ്കിലും ശമനം ഈ കരച്ചിലിനു ഉണ്ടാക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍. അയാള്‍ പതിയെ മുറി വിട്ടു പുറത്തേക്ക് ഇറങ്ങി. റൂമിനു പുറത്തു നിന്ന അമ്മയെ അയാള്‍ നിസ്സഹായവസ്തയോടെ നോക്കി.

ലക്ഷ്യമില്ലാതവനെപ്പോലെ അയാള്‍ വരാന്തയിലൂടെ നടന്നു. മഴ അപ്പോഴും ചെറുതായി തൂളുന്നുണ്ടായിരുന്നു. കരിനീല നിറത്തോടെ വ്യാപിച്ചു കിടക്കുന്ന മേഘങ്ങള്‍ അയാളില്‍ കൂടുതല്‍ ഭയമുളവാക്കി. ഓരോ മഴയും ഇപ്പോള്‍ മനസ്സില്‍ നിറയ്ക്കുന്നത് ഭയമാണ്. ” ജോണ്‍, നീ ഒരു മഴയാണ്. ചിലപ്പോള്‍ ഏറെ നേരം പെയ്തു നില്‍ക്കുന്ന ചാറ്റല്‍ മഴ പോലെ, ചിലപ്പോള്‍ കാലവര്‍ഷത്തിന്റെ വന്യത. നീ മഴയാണ്,നിന്നില്‍ നനയാന്‍, നിന്നോടലിയാന്‍ ഇതാ ഞാന്‍. വരണ്ടുണങ്ങിയ മരുഭൂമിയായും, സമൃദ്ധമായ മലനിരയായും, സ്പര്‍ശനം കൊതിക്കുന്ന പുല്‍ നാമ്പുകളായും ഇതാ ഞാന്‍”…..വിവാഹത്തിനു ശേഷമുള്ള നാളുകളില്‍ അന്ന അയാളെക്കുറിച്ച് പറഞ്ഞത് അയാള്‍ ഓര്‍ത്തു. ഓര്‍മ്മകള്‍ മനസ്സില്‍ ചൂണ്ടല്‍ കൊളുത്തി വലിക്കുവാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ മഴയില്‍ നിന്നും ദൃഷ്ടി തിരിച്ചു. മഴ- സ്നേഹമായും കരുതലായും അന്ന വിശേഷിപ്പിച്ച മഴ തന്നെയാണ് ഇപ്പോള്‍ എന്നിലും എല്ലാവരിലും ഭീതിയുടെ ജലനിരപ്പുയര്തുന്നത്. ആശുപത്രി വരാന്തയിലെ ട്യൂബ് ലൈറ്റ്കള്‍ തെളിച്ചുകൊണ്ട് ഒരു നേഴ്സ് അയാളെ കടന്നുപോയി. അയാള്‍ പതിയെ ഡോക്ടറുടെ കണ്സല്‍ട്ടിംഗ് റൂമിനെ ലക്ഷ്യമാക്കി നടന്നു.

ആശുപത്രിയില്‍ തിരക്ക് പൊതുവേ കുറവായിരുന്നു. റൂമിനു വെളിയില്‍ ഒന്നുരണ്ടുപേര്‍ ഡോക്ടറിനെ കാണുവാന്‍ കാത്തിരിപ്പുണ്ടായിരുന്നു. ഒരു ഒഴിഞ്ഞ കസേരയില്‍ അയാളും ഇരുന്നു. ചുമരില്‍ തൂക്കിയിട്ടിരുന്ന ക്രൂശിത രൂപത്തില്‍ അയാള്‍ നിര്‍വികാരതയോടെ നോക്കിയിരുന്നു. അയാളുടെ കണ്ണുകളില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ അടര്‍ന്നു വീണു. തന്‍റെ ഊഴമായപ്പോള്‍ അയാള്‍ ഉള്ളില്‍ കടന്നു. “Look Mr.John ഇനി അബോര്‍ഷന്‍ അല്ലാതെ മറ്റൊരു വഴിയുണ്ടെന്ന് തോന്നുന്നില്ല. താങ്കളുടെ ഭാര്യ ഇപ്പോള്‍ തന്നെ രണ്ടു തവണ വീണു കഴിഞ്ഞില്ലേ ? നിങ്ങള്ക്ക് അവിടെ നിന്നും മാറി താമസിക്കുവാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ ? “. “ഇല്ല” മറുപടിയായി അയാള്‍ പറഞ്ഞു. ” അന്ന ഇപ്പോള്‍ തന്നെ നന്നായി പേടിച്ചാണ് ഇരിക്കുന്നത്. ശാശ്ത്രജ്ഞര്‍ പറയുന്നത് വീണ്ടും തുടര്‍ ചലനങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ്. ഈ അവസ്ഥയില്‍ വീണ്ടും  ഒരു ഷോക്ക്‌ കൂടി ലഭിച്ചാല്‍, അത് ഫിസിക്കല്‍ ഓര്‍ ഭയന്നിട്ടാനെന്കിലും  അമ്മയുടെ ജീവന് വരെ അത് അപകടകരമാവും”. അയാളുടെ മനസ്സില്‍ അപ്പോള്‍ ഉണ്ടായിരുന്നത് നൂറ്റി മുപ്പത്തിയാറു അടി ഉയരത്തില്‍ കെട്ടി നിര്‍ത്തിയിരിക്കുന്ന ഭയമായിരുന്നു. വീണ്ടും വീണ്ടും അയാളുടെ മനസ്സില്‍ കാര്‍ മേഘങ്ങള്‍ ഉരുണ്ടു കൂടിക്കൊണ്ടിരുന്നു. ഡോക്ടര്‍ തുടര്‍ന്നു ഇപ്പോള്‍ ഈ ഹോസ്പിറ്റലില്‍ ഇതുപോലെ പല കേസ്കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എല്ലാം ഡാം പൊട്ടുമെന്ന ഭീതിയില്‍ സുരക്ഷിത കേന്ദ്രങ്ങള്‍ തേടിയുള്ള ഓട്ടത്തിനിടെ സംഭവിച്ചത്. ഇത്രയും ഭയം ഗര്‍ഭാവസ്ഥയിലെ ഫീല്‍ ചെയ്യുന്ന കുട്ടികള്‍ക്ക് ജന്മം കൊടുത്താല്‍ തന്നെ , അവരില്‍ മാനസിക ശാരീരിക പ്രശങ്ങള്‍ കൂടുതലായിരിക്കും. എന്‍ഡോസള്‍ഫാന്‍ മേഘലയില്‍ സംഭവിച്ചത് പോലെ ഇതും വ്യാപകമായി കാണപ്പെടുവാന്‍ സാധ്യതയുണ്ട് അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് “.  …………ഡോക്ടര്‍ തുടര്‍ന്ന് പറയുന്നത് എന്താണെന്ന് ശ്രദ്ധിക്കാതെ അയാള്‍ മുറി വിട്ടു പുറത്തേക്കു നടന്നു.

ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അന്ന ഒരു രക്ത നദിയായി മാറി. അയാളുടെ മനസ്സിന്‍റെ ഭാരം മീറ്ററുകള്‍ കനമുള്ള സുര്‍ക്കി മിശ്രുതത്തിനു താങ്ങാവുന്നതിലുമാധികമായി. അയാള്‍ പതിയ മഴയിലേക്ക് ഇറങ്ങി നടന്നു മഴയോടലിഞ്ഞു. നൂറ്റി മുപ്പത്തിയാറ്‌ അടിയില്‍ ഉറഞ്ഞു കൂടിയിരിക്കുന്ന നിരാശയും വെറുപ്പും ഒരു പ്രവാഹമായിതീര്‍ന്നു. ആ പ്രവാഹം മലകളെയും മനുഷ്യനെയും തുടച്ചു മാറ്റി  ഒരു നടിയായി ഒഴുകുവാന്‍ തുടങ്ങി രക്തവും, മണ്ണും, പ്രതീക്ഷകളും, സ്വപ്നങ്ങളും,വെറുപ്പും, സന്തോഷവും എല്ലാം ജലവുമായി കലര്‍ത്തപ്പെട്ടു. ആ അരുണ നദി പല ചാലുകളായി ഒഴുകി എല്ലാം ആര്‍ത്തിയോടെ ഭക്ഷിച്ചു. അങ്ങനെ രാത്രിയുടെ ഏതോ യാമങ്ങളില്‍ മുപ്പതു ലക്ഷം ജീവനുകളുടെ കൂടെ ഒരു മഴയും ഒരു നദിയും അലിഞ്ഞു ഇല്ലാതെയായി.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w