ഒരു ചെറുകഥ- സ്വപ്നങ്ങളുടെ കൂട് തുറക്കുമ്പോള്‍

“എന്താണ് തന്‍റെ ഡ്രീം ?”
രണ്ടാം രാത്രിയില്‍ അവള്‍ സ്വല്പമോക്കെ സംസാരിച്ചു തുടങ്ങിയപ്പോള്‍ ആനന്ദ്‌ നീലിമയോട് ചോദിച്ചു. “പറയുന്നേ” അയാള്‍ വീണ്ടും നിര്‍ബന്ധിച്ചു. അയാളുടെ കണ്ണുകള്‍ ചുവരില്‍ തൂക്കിയിട്ടിരുന്ന തന്‍റെ ചിത്രങ്ങളിലേക്ക് വഴിമാറി. അയാളുടെ മുഖത്ത് അവളോടുള്ള പുച്ഛം സ്വല്‍പ്പം കടന്നുവന്നുവെങ്കിലും ആനന്ദ്‌ അത് പുറത്തു കാണിക്കാതെ ഉള്ളിലൊതുക്കി. ആ ചുവരിലുള്ള ചിത്രങ്ങള്‍ അയാളുടെ ജീവിത കഥയുടെ ഒരു ചെറിയ വെര്‍ഷന്‍ ആയിരുന്നു.

ആനന്ദ്‌ രാജ്- മലയാള സിനിമയിലെ ഏറ്റവും വിലയുള്ള എഴുത്തുകാരനും അഭിനയിതാവും. മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിത്വം. കരിയര്‍ അതിന്‍റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു അവളെ, കൊച്ചിയിലെ പ്രശസ്തമായ IT കമ്പനിയില്‍ ജോലി ചെയ്യുന്ന നീലിമയെ വിവാഹം കഴിച്ചത്.

അവളുടെ മുഖത്ത് ഒരു കൌതുകം വിടരുന്നത് അയാള്‍ ശ്രദ്ധിച്ചു.

” എനിക്ക് അങ്ങനെ പ്രത്യേക സ്വപ്‌നങ്ങള്‍ ഒന്നുമില്ല. ആഗ്രഹങ്ങള്‍ ചിലതുണ്ട്. ഒരു നല്ല കരിയര്‍, ഒരു നല്ല കുടുംബം….അങ്ങനെ ചില ആഗ്രഹങ്ങള്‍”

” ഇതൊക്കെ ജീവിതത്തില്‍  നോര്‍മല്‍ ആയി സംഭവിക്കുന്ന കാര്യങ്ങള്‍ അല്ലെ ? അതല്ലാതെ മറ്റെന്തെങ്കിലും ? ഒരു പുസ്തകമെഴുതുക  , ഒരു നല്ല സിനിമ നിര്‍മ്മിക്കുക  അങ്ങനെ എന്തെങ്കിലും ?”

“അതോക്കെ കഴിവുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള കാര്യങ്ങളല്ലേ ? ”

തലയിണ ചെരിച്ചു വെച്ച് അതില്‍ കവിള്‍ത്തടം അമര്‍ത്തി അയാളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവള്‍ ചോദിച്ചു.
വെറുതെ ഒരു രസത്തിനായി തുടങ്ങിയ സംഭാഷണത്തിന്റെ ഗതിമാറുന്നുണ്ടോ എന്ന് അയാള്‍ ശങ്കിക്കാന്‍ തുടങ്ങി. വിവാഹത്തിനു ശേഷമുള്ള രണ്ടാം രാത്രിയില്‍ തന്നെ ഇത്തരമൊരു വിഷയമെടുതിട്ട അയാളുടെ മനസ്സിനെ അയാള്‍ തന്നെ ഒരു വേള കുറ്റപ്പെടുത്തി. എങ്ങനെയെങ്കിലും ആ സംഭാഷണത്തിന് അവസാനം വരുത്തുവാന്‍ അയാള്‍ ആഗ്രഹിച്ചു. ആ സംഭാഷണത്തെ സ്വാംശീകരിക്കുവാന്‍ അയാള്‍ തീരുമാനിച്ചു. അയാള്‍ പറഞ്ഞു .

” ഇങ്ങനെ എന്തെങ്കിലും അറിയില്ലെങ്കില്‍ ജീവിതം വെറും വേസ്റ്റ് ആണെന്നൊരു സങ്കല്പം പണ്ടെനിക്കുണ്ടായിരുന്നു. പഠിച്ചു കൂട്ടുന്നതിലും സ്വത്തു സമ്പാദിക്കുന്നതും മാത്രമല്ല ജീവിതം എന്ന് കരുതിയിരുന്ന നാളുകള്‍. may b ആവശ്യത്തിന് പണമുള്ള ഒരു കുടുംബത്തില്‍ ജനിച്ചതിനാലാവാം ഇങ്ങനത്തെ ചിന്തകള്‍” അവളുടെ മുടിയിഴകള്‍ക്കിടയിലൂടെ അയാള്‍ വിരലുകളോടിക്കുവാന്‍ തുടങ്ങി.

ആ ഇരുണ്ട വെളിച്ചത്തിലും അവളുടെ മുഖം മ്ലാനമാകുന്നത് അയാള്‍ ശ്രദ്ധിച്ചു. അവള്‍ കട്ടിലില്‍ എഴുന്നേറ്റു ഇരുന്നു. അവളുടെ കരങ്ങളില്‍ പിടിച്ചുകൊണ്ടു അയാള്‍ പറഞ്ഞു.

” ഞാന്‍ വെറുതെ ഒരു രസത്തിനു ചോദിച്ചതാണ്, വിഷമിപ്പിക്കാന്‍ വേണ്ടി ചോദിച്ചതല്ല. ” അയാളും എഴുന്നേറ്റിരുന്നു. ഒരു ചെറിയ ചോദ്യം ആ ദിവസത്തിന്റെ മുഴുവന്‍ മൂഡും നശിപ്പിക്കുമോ എന്ന് അയാള്‍ ശങ്കിച്ചു. അപ്പോഴേക്കും നീലിമ കട്ടിലില്‍ നിന്നും എണീറ്റ്‌ തന്‍റെ ബാഗ് വെച്ചിരിക്കുന്നിടതെക്ക് നടന്നു. ബാഗിന്റെയുള്ളില്‍ എന്തോ തിരയുവാന്‍ തുടങ്ങി. ഇങ്ങനെ ഒരു ചോദ്യം ചോദിക്കുവാന്‍ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട് അയാള്‍ ഒരു സിഗേരെറ്റ്‌ എടുത്തുകൊണ്ട് ടെറസിലേക്കു നടന്നു. അവിടെ പ്രത്യേകമായി പണി കഴിപ്പിച്ച ചാരു ബെഞ്ചില്‍ അലക്ഷ്യമായി എങ്ങോ നോക്കി അയാള്‍ കുറച്ചു നേരമിരുന്നു.

രണ്ടു മിനിട്ടുകള്‍ക്ക് ശേഷം ഒരു ലാപ്ടോപ്പുമായി നീലിമ അവിടേക്ക് കടന്നു വന്നു. അയാളോടൊപ്പം ആ ചാരു ബെഞ്ചില്‍ ഇരുന്ന ശേഷം ലാപ് അയാളുടെ കയ്യില്‍ കൊടുത്തു. അയാളുടെ മുഖത്ത് ഒരു നേരിയ ആകാംഷ പടര്‍ന്നു .

അതില്‍ സേവ് ചെയ്തു ഇട്ടിരുന്ന നോട്ടുകളിലൂടെ കണ്ണുകള്‍ ഓടിക്കുമ്പോള്‍ അയാള്‍ സമയം കടന്നുപോകുന്നത് അറിയുന്നില്ലായിരുന്നു. അയാളുടെ മുന്‍പിലൂടെ ഒരായിരം കഥാപാത്രങ്ങള്‍ മിന്നിമറഞ്ഞു. അയാളുടെ കണ്ണുകള്‍ ചിലപ്പോള്‍ ആകാംഷയാല്‍ വിടര്‍ന്നു. ചിലപ്പോള്‍ ഒരു നേര്‍ത്ത നനവ്‌ പടര്‍ന്നു.  അയാളുടെ കണ്ണുകള്‍ വീണ്ടും വീണ്ടും പുതിയ വായനാനുഭവം തേടി. പുതിയ ഗ്രാമങ്ങള്‍ , പുതിയ നഗരങ്ങള്‍, അസംഖ്യം രാത്രികള്‍, ഒരായിരം വികാരങ്ങള്‍, പരിചിതമല്ലാത്ത ഹോസ്റ്റല്‍ മുറികള്‍ , പരിചിതമായ കോളേജ് ഇടനാഴികള്‍. ചില സമയങ്ങളില്‍ അയാള്‍ ശ്വാസമെടുക്കുവാന്‍ മറന്നുപോയി. മറ്റു ചില സമയങ്ങളില്‍ അയാള്‍ ദീര്‍ഖ നിസ്വാസങ്ങലുതിര്‍ത്തു.

” കിടക്കുന്നില്ലേ ?” നീലിമയുടെ ശബ്ദം അയാളെ ചിന്തകളില്‍ നിന്നും ആ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നിന്നും  മടക്കിക്കൊണ്ടുവന്നു.
അയാള്‍ പതിയെ എഴുന്നേറ്റു അവളുടെ നിറുകയില്‍ ചുംബിച്ചു.

” ഒരു ജോലിയുടെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങേണ്ടതല്ല നീ. നാളെ എന്‍റെ കൂടെ വരണം. ഒരു നല്ല പ്രസാധകനെ പരിചയപ്പെടുത്തി തരാം. കൂടെ ഒരു നല്ല ഡയറക്ടര്‍നെയും”

സന്തോഷത്താല്‍ അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. കണ്ണുകളുടെ നനവ്‌ മറയ്ക്കുവാന്‍ മുഖം അയാളുടെ മാറിലമര്‍ത്തി .കൌമാരത്തിലെ  റാങ്കിനായുള്ള ഓട്ടവും , assignment ഉം റെക്കോര്‍ഡ്‌ഉം നിറഞ്ഞ യവ്വനവും , ദിനരാത്രങ്ങള്‍ പണിപ്പെട്ടു തീര്ത്തിട്ടും ബഗ്ഗുകള്‍ നിറയുന്ന പ്രോജെക്ട്കളും ജലരേഖകള്‍ പോലെ അവളുടെ മനസ്സില്‍ നിന്നും മാഞ്ഞു പോയി. ആനന്ദിന്റെ നെറുകയില്‍ അവളും ചുംബിച്ചു. അവളുടെ കവിളിലെ ഉപ്പുരസം ആനന്ദും ഇല്ലാതെയാക്കി. അന്നത്തെ നിലാവ് അവര്‍ക്ക് കൂടുതല്‍ ഹൃദ്യമായി തോന്നി. ആനന്ദിന്‍റെ മടിയില്‍ തല ചായിച്ചു നീലിമ കിടന്നു. അവളുടെ മുടിയിഴകളില്‍ ആനന്ദ്‌ വെറുതെ തലോടിക്കൊണ്ടിരുന്നു.

അപ്പോള്‍ അവരെ തഴുകി അതിലെ കടന്നു പോയ മാരുതന്‍ വരെ സംതൃപ്തനായിരുന്നു.

Note : ഇത് ഞാന്‍ എഴുതിയത് അല്ല. എഴുതിയ ആള്‍ female ആയതിനാലും. സാധാരണ ആര്‍ക്കും അവളില്‍ നിന്നും ഇങ്ങനെ ഒന്ന് പ്രതീക്ഷിക്കാന്‍ ആവാതതിനാലും ആണ് പോസ്റ്റ്‌ ചെയ്യുവാനായി എനിക്ക് അയച്ചു തന്നത്. എനിക്ക് വായിച്ചു നന്നായി ഇഷ്ടപ്പെട്ടതിനാല്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു , പ്രൊമോട്ട് ചെയ്യുന്നു. ( കോളേജ് മാഗസിനില്‍ കാണുന്ന സെന്റി കഥകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ഒരു കഥ ആയതിനാലും , ഒരു വ്യത്യസ്ത പ്ലോട്ട് ആയതിനാലും എനിക്ക് ഇത് നന്നായി ഇഷ്ടമായി ).

Advertisements

One thought on “ഒരു ചെറുകഥ- സ്വപ്നങ്ങളുടെ കൂട് തുറക്കുമ്പോള്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w