രണ്ടാമൂഴം- എം ടി – ദി റിബല്‍

എം ടി വാസുദേവന്‍ നായരുടെ എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ ആണ് അദ്ദേഹത്തിന്‍റെ വയലാര്‍ അവാര്‍ഡ് നേടിയ കൃതിയായ രണ്ടാമൂഴം വായിക്കുവാന്‍ സാധിച്ചത്. ജീവിതത്തില്‍ ആദ്യമായാണ്‌ ഒരു പുസ്തകം ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ക്കുന്നത്. വായനയ്ക്കും സ്വല്‍പ്പം പുനര്‍ വാനയക്കുമായി ആറു മണിക്കൂറുകളോളം എടുത്തു ! ഈ നോവലിന്‍റെ പൂര്‍ത്തീകരനതിനായി അദ്ദേഹമെടുത്തത് ആറു വര്‍ഷങ്ങലാണെന്ന് അറിഞ്ഞപ്പോള്‍ ഈ ആറു മണിക്കൂറുകള്‍ വെറും നിസാരമെന്നു തോന്നി.

പുതകങ്ങലോടുള്ള പ്രണയം വളരെ ചെറുപ്പത്തിലെ തുടങ്ങിയതാണ്‌. രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസ്സിലോ പഠിക്കുമ്പോള്‍. നാട്ടിലെ പബ്ലിക്‌ ലൈബ്രറിയില്‍ കുട്ടികളുടെ സെക്ഷന്‍ വായിച്ചു തീര്‍ത്ത സഹോദരങ്ങള്‍ക്ക്‌ മുന്‍പില്‍ ലൈബ്രേറിയന്‍ സമ്മാനിച്ച പുസ്തകങ്ങളായിരുന്നു രാമായണവും മഹാഭാരതവും. ചെറുപ്പത്തില്‍ വായിച്ച പുസ്തകങ്ങലെരെയും കനമുള്ള പുസ്തകങ്ങള്‍ ആയിരുന്നു. എല്ലാ ദിവസവും ഞങ്ങളുടെ ശല്യം ഉണ്ടാവാതിരിക്കാന്‍ ആയിരിക്കണം അവിടെയുള്ളതില്‍ തടിച്ച പുസ്തകങ്ങള്‍ തന്നെ താനുകൊണ്ടിരുന്നത്. എസ് കെ പൊറ്റക്കാട് സമ്പൂര്‍ണ എഡിഷന്‍, ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ എഡിഷന്‍, ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍, ടാര്‍സന്‍ സമ്പൂര്‍ണ കൃതികള്‍, ആയിരത്തിയൊന്നു രാവുകള്‍ അങ്ങനെ പലതും. ആ പ്രായത്തില്‍ മനസ്സിനെ ആകര്‍ഷിക്കുന്നത് ഫിക്ഷന്‍ ആയതിനാല്‍ ആവണം മഹാഭാരതമെന്നാല്‍ ഒരായിരം കഥകളായി, കഥാ ഓര്‍മകളായി മനസ്സില്‍ തങ്ങി നിന്നത്. മഹാഭാരതം എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഓര്‍മ്മ വന്നിരുന്നത് പാഞ്ചാലിക്കു വസ്ത്രം അയച്ചു കൊടുക്കുന്ന കൃഷ്ണനും, അര്‍ജുനന്റെ അരങ്ങേറ്റവും ഒക്കെയാവാന്‍ കാരണം ഇതാവാം. മാനുഷികമെന്ന നിലയ്ക്ക് നമുക്ക് അന്ഗീകരിക്കാവുന്ന പല സംഭവങ്ങള്‍ക്കും ദൈവികമായ മുന്‍ നിശ്ചയത്തിന്റെ പരിവേഷം നല്‍കുവാന്‍ തുന്നിച്ചേര്‍ത്ത പല കഥകളും മഹാഭാരതമെന്ന ഒറ്റതുണിയില്‍
തുന്നപ്പെട്ട വസ്ത്രം വെറുമൊരു കോമാളി വസ്ത്രമാക്കി മാറ്റിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം രണ്ടാമൂഴത്തില്‍ വായിക്കപ്പെടുന്ന മഹാഭാരതം Entirely different ആണ്. ഒരു കൃതി എന്ന നിലയ്ക്ക്. എം ടി വാസുദേവന്‍ നായര്‍ ഉപസംഹാരത്തില്‍ പറയുന്നത് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു.

” ആദ്യ വ്യാസന്‍ കൃഷ്ണദ്വയ്പായന്‍ ക്രോഡികരിച്ച കഥയുടെ ചട്ടക്കൂട്ടില്‍ വ്യത്യാസങ്ങളൊന്നും ഞാന്‍ വരുത്തിയിട്ടില്ല. സ്വാതന്ത്ര്യമെടുത്ത ഭാഗങ്ങള്‍ക്ക് ആധാരം അദ്ദേഹത്തിന്‍റെ നിശബ്ദങ്ങലാണ്. പിന്നീട് വരുന്നവര്‍ക്കായി വിട്ടുവച്ച അര്‍ത്ഥ പൂര്‍ണ്ണമായ നിശബ്ദതകള്‍. “ ഇവിടെയാണ് രണ്ടാമൂഴത്തിന്റെ യഥാര്‍ത്ഥ പ്രസക്തി. ഹിണ്ടുതത്തിന്റെ മൂലക്കല്ലായ മഹാഭാരതത്തിന്റെ ദൈവിക പരിവേഷത്തെ സമര്‍ത്ഥമായി ചോദ്യം ചെയയുകയാണിവിടെ. പക്ഷെ കഥാകാരന്‍ അത് സമര്‍ദ്ധിക്കുന്നില്ല അങ്ങനെ നോക്കിയാല്‍ രണ്ടാമൂഴം ഒരു സ്വയം വിമര്‍ശനമായും (ഹിന്ദു മതം) വ്യാഖ്യാനിക്കാം.

ലോകത്ത് ഇതുവരെ നടത്തപ്പെട്ട പുനര്‍ വായനാ കൃതികളില്‍ രണ്ടാമൂഴത്തെ ഏറ്റവും മുകളിലായി പ്രതിഷ്ടിക്കുന്നതും ഈ ആധികാരികതയും അതിന്‍റെ way of presentationഉമാണ്. രണ്ടാമൂഴം അര്‍ത്ഥ പൂര്‍ണ്ണമായ ഒരു പുനര്‍ വായനയാണ്. മഹാ ഭാരതത്തിന്റെ ദിവ്യ പരിവേഷത്തില്‍ എം ടി പാലിക്കുന്ന ഈ നിശബ്ദതയാണ് രണ്ടാമൂഴത്തെ അര്‍ത്ഥ പൂര്‍ണമാക്കുന്നത്. അര്‍ത്ഥതിനോപ്പം നില്‍ക്കുന്ന സാഹിത്യ ഭംഗി ഫിഫ്ത് മൌണ്ടന്‍ പോലെയുള്ള ബോറന്‍ പുനര്‍ വായനകളെ കാതങ്ങള്‍ പിന്നിലാക്കുന്നു.

ഉള്ളടക്കത്തിന്റെ വ്യാപ്തിയാലും കാമ്പിനാലും ‘ഇലിയഡ്‌’ഉം ‘ഷാനാമ’യും. മഹാഭാരതത്തിന് മുന്‍പില്‍ മുട്ട് മടക്കുമ്പോള്‍ യുദ്ധം ജയിച്ചിട്ടും ഒന്നും നേടാനാവാത്ത യുധിഷ്ടിരനെ തഴഞ്ഞു, യഥാര്‍ത്ഥ വീരനായ ഭീമസേനനെ നായക പദവിയിലേക്ക് കൊണ്ടുവന്ന, മഹാഭാരതത്തെ വെറും മാനുഷിക പരിവേഷത്തോടെ കണ്ട ആ ആര്‍ജവം ഇതുവരെ നടന്നിട്ടുള്ളതും ഇനി നടക്കുവാനിരികുന്നതുമായ് പുനര്‍ വായനകളില്‍ രണ്ടാമൂഴത്തിന്റെ സ്ഥാനം ഒരു റിയല്‍ ക്ലാസ്സിക്‌ എന്ന് വിളിക്കപ്പെടാന്‍ അര്‍ഹാമാക്കുന്നു.

രണ്ടാമൂഴം വായിച്ചപ്പോള്‍ തോന്നിയ കാര്യങ്ങള്‍ തുറന്നെഴുതിയാല്‍ അത് മത വിശ്വാസം നന്നായി തന്നെ മുറിപ്പെടുത്തും എന്നതിനാല്‍ അതിനെക്കുറിച്ച് തുറന്നെഴുതുന്നില്ല. അത് മാത്രമല്ല ആഴത്തിലുള്ള study
നടത്താതെ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയുമാല്ലാതതിനാല്‍ ഇവിടെ നിര്ത്തുന്നു . എന്തൊക്കെയാണെങ്കിലും രണ്ടാമൂഴമെന്നത് ഒരു റിയല്‍ ക്ലാസിക് തന്നെയാണ്. എം ടി ഒരു റിയല്‍ റിബല്‍ സാഹിത്യകാരനും !

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w