googlr.com

googlr

എല്ലാവരും അടിസ്ഥാനപരമായി രജനികാന്ത്‌ ആണെന്ന ഗൂഗിളിന്‍റെ സിദ്ധാന്തത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് googlr.  വേഗത്തില്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഗൂഗിള്‍ എന്നത് googlr എന്നായി പോകുന്നത് തികച്ചും സാധാരണം. ആ പേരില്‍ ഒരു വെബ്സൈറ്റ് ഉണ്ടായിരുന്നെങ്കില്‍ ചുളുവില്‍ കുറച്ചു ട്രാഫിക്‌ കിട്ടിയേനെ !  അതെ സമയം ഇത് എന്നെപോലെ ഏതെങ്കിലും ഉടായിപ്പുകള്‍ ആണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ പണി കിട്ടുന്നത് ഗൂഗിളിന് തന്നെ !  ഗൂഗിള്‍ ആരാ മോന്‍? ഗൂഗിള്‍ കോര്‍പ്‌. അതുകൊണ്ട് അതേപോലെയുള്ള എല്ലാ ഡോമൈനും സ്വന്തം പേരില്‍ അങ്ങ് രജിസ്റ്റര്‍ ചെയ്തു . നിങ്ങള്‍ അബദ്ധത്തില്‍ googlr.com എന്ന് ടൈപ്പ് ചെയ്താലും ഗൂഗിള്‍ അതിനെ ഹോം പേജ്ഇലേക്കു  redirect ചെയ്തുകൊള്ളും.

Continue reading